കുംഭമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

കുംഭമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

Join Nation With Namo

സന്നിധാനം: കുംഭമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു. സന്നിധാനം കര്‍ശന സുരക്ഷയില്‍.
അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ആക്ടിവിസ്റ്റുകളായ യുവതികളെ സന്നിധാനത്തെത്തിക്കാന്‍ വീണ്ടും ശ്രമം നടക്കുന്നതായാണ് സൂചന.

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ് കഴിഞ്ഞ ദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് മുതല്‍ നട അടയ്ക്കുന്ന ഈ മാസം 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് പോലീസിന്റെ ആവശ്യം.

മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് നടതുറന്നപ്പോഴും ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സന്നിധാനം, പമ്പ, നിലയക്ക്ല്‍, ഇലവുങ്കല്‍ അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ച് സന്നിധാനത്ത് നാമം ജപിച്ച നിരവധി അയ്യപ്പ ഭക്തരെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read Original Article Here

Digital Signage

Leave a Reply