കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

Join Nation With Namo

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. നിരോധനാജ്ഞ പ്റഖ്യാപിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ആക്ടിവിസ്റ്റുകളായ യുവതികളെ സന്നിധാനത്തെത്തിക്കാൻ വീണ്ടും ശ്രമം നടക്കുന്നതായാണ് സൂചന.

ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ് കഴിഞ്ഞ ദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് മുതൽ നട അടയ്ക്കുന്ന ഈ മാസം 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് പോലീസിന്റെ ആവശ്യം.

മണ്ഡല മകരവിളക്ക് പൂജകൾക്ക് നടതുറന്നപ്പോഴും ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സന്നിധാനം, പമ്പ, നിലയക്ക്ൽ, ഇലവുങ്കൽ അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ച് സന്നിധാനത്ത് നാമം ജപിച്ച നിരവധി അയ്യപ്പ ഭക്തരെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിരവധി ആളുകൾ ഇപ്പോഴും ജയിലിനുള്ളിലാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തിരുന്നു.

Read Original Article Here

Digital Signage

Leave a Reply