കുഞ്ഞനന്തൻ നല്ല തടവുകാരൻ ; ജയിലിൽ അച്ചടക്ക നടപടി നേരിട്ടിട്ടില്ല ; പിന്തുണച്ച് സംസ്ഥാന സർക്കാരിന്റെ സത്യവാങ്‌മൂലം

കുഞ്ഞനന്തൻ നല്ല തടവുകാരൻ ; ജയിലിൽ അച്ചടക്ക നടപടി നേരിട്ടിട്ടില്ല ; പിന്തുണച്ച് സംസ്ഥാന സർക്കാരിന്റെ സത്യവാങ്‌മൂലം

Join Nation With Namo

ടിപി വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് കുഞ്ഞനന്തനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കുഞ്ഞനന്തന്‍ നല്ല തടവുകാരനാണെന്നും ഇതുവരെ ഒരു അച്ചടക്ക നടപടി പോലും സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം.

ടിപി വധക്കേസിലെ 13ാം പ്രതി ടിപി കുഞ്ഞനന്തന് അടിക്കടി പരോള്‍ നല്‍കുന്നതിനെതിരെ കെ.കെ രമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. കുഞ്ഞനന്തന്‍ നല്ല തടവുകാരനാണെന്നും, ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇതുവരെ പ്രതിക്കെതിരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ന്യായീകരിക്കുന്നു. കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനായ തടവുകാരനല്ല. രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കുഞ്ഞനന്തന് യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

പരോള്‍ നല്‍കിയത് ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണെന്നും സര്‍ക്കാര്‍ പറഞ്ഞു. കുഞ്ഞനന്തന്‍ നിരന്തരം പരോളിലാണെന്നും, പരോളിലിറങ്ങി സിപിഎം പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും രമ ആരോപിച്ചിരുന്നു. എന്നാല്‍ ചികിത്സയക്കായാണ് പരോള്‍ അനുവദിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ വാദത്തിന് മറുപടിയായി കഴിഞ്ഞ ദിവസം സിപിഎം നിരോധിത പാര്‍ട്ടിയല്ലെന്നും, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞിരുന്നു. അഭിഭാഷകന്റെ രാഷ്ട്രീയം കോടതിയില്‍ എടുക്കേണ്ട എന്ന അഭിഭാഷകനെ കോടതി താക്കിത് ചെയ്യുന്ന സാഹചര്യവുമുണ്ടായി.

നേരത്തെ അസുഖമുണ്ടെങ്കില്‍ പരോള്‍ അനുവദിക്കുകയല്ല, ചികിത്സിക്കുകയാണ് വേണ്ടതെന്നും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൗകര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. അസുഖമുള്ളതിനാല്‍ ചികിത്സയക്കായി ജയില്‍ മുക്തനാക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

Read Original Article Here

Digital Signage

Leave a Reply