കുടുംബ പ്രശ്നത്തിൽ സിപിഎം അനാവശ്യമായി ഇടപെട്ട് പോലീസിന്റെ സഹായത്തോടെ വേട്ടയാടുന്നതായി പാര്‍ട്ടി ഗ്രാമത്തില്‍ അകപ്പെട്ടു പോയ ‘ബിജെപി’ പ്രവര്‍ത്തകന്റെ പരാതി

പാര്‍ട്ടി ഗ്രാമത്തില്‍ അകപ്പെട്ടു പോയ ‘ബിജെപി’ പ്രവര്‍ത്തകരായ കുടുംബത്തിന്റെ അവസ്ഥ കണ്ണീരലിയിപ്പിക്കുന്നു. കാസര്‍കോഡ് ജില്ലയിലെ ബേഡകം ബീംബൂങ്കാല്‍ ഗ്രാമത്തിലാണ് സംഭവം. നിസാരമായി പരിഹരിക്കേണ്ടിയിരുന്ന ഒരു കുടുംബ പ്രശ്നം സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് വഷളാക്കിയിരിക്കുകയാണ്. ബീംബൂങ്കാല്‍ പുണര്‍തം വീട്ടില്‍ ജനാര്‍ദ്ദനനും കുടുംബത്തിനുമാണ് ഈ ദുര്‍ഗതി. പ്രശ്നത്തിന് കാരണക്കാരാകട്ടേ ബന്ധുക്കളും. അവരെല്ലാം സിപിഎം പ്രവര്‍ത്തകരും. അവര്‍ക്ക് സഹായത്തിനായി പാര്‍ട്ടി ഒറ്റക്കെട്ടായും രംഗത്തുണ്ട്. നീതി തേടി പോലീസിന്റെ മുമ്പിലെത്തിയപ്പോഴോ അവിടെയും ‘സിപിഎം ഭരണം’. കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് തന്നെ പോലീസ് വാദിയെ പ്രതിയാക്കി. സിപിഎമ്മിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്ന് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം ജനാര്‍ദ്ദനന്റെ മകനും ബിജെപി പ്രവര്‍ത്തകനായ ജെസിന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ :-

Join Nation With Namo

കുടുബസ്വത്ത് ഭാഗം വച്ചപ്പോൾ ആറു മക്കളിൽ ഇളയവനായ എന്റെ അച്ഛന് കിട്ടിയത് 26 അര സെന്റ് ഭൂമി . അതിൽ ഞങ്ങൾ വീടും വച്ചു. വീട് വച്ച് ശേഷമിണ് പ്രശ്നം തുടങ്ങുന്നത്. ഞങ്ങളുടെ സ്ഥലത്തിന്റെ തൊട്ടടുത്തതായി അച്ഛന്റെ ചേച്ചിക്ക് പത്ത് സെന്റ് സ്ഥലമുണ്ട്. അത് ഞങ്ങൾ കയ്യേറി എന്ന് പറഞ്ഞാണ് അവർ പ്രശ്നങ്ങൾ ഉണ്ടാക്കാന്‍ തുടങ്ങിയത്. അതിന്റെ തുടർച്ചയായി
ഒരിക്കൽ രാത്രി വീട്ടിൽ കയറി അച്ഛനെ വാക്കത്തിക്ക് വെട്ടി. ഇപ്പഴും അച്ഛന്റെ ആ കൈ ഉപയോഗിച്ച് ഭാരിച്ച ജോലി ഒന്നും ചെയ്യാൻ പറ്റില്ല. ഇതിനോടകം തന്നെ പല പ്രാവശ്യം സ്ഥലം അളന്നു. അളന്നവരൊക്കെ വീട് ഇരിക്കുന്നത് ഞങ്ങളുടെ സ്ഥലത്താണെന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. അവസാനം പാർട്ടി പ്രവര്‍ത്തകരും സർവയറും വന്ന് അളന്നപ്പോഴും ഞങ്ങൾ സ്ഥലം കയ്യേറിയിട്ടില്ലെന്ന് തെളിയുകയും അതിര് തിരിച്ചു വള്ളി കെട്ടുകയും ചെയ്തു. സിപിഎം പ്രവർത്തകർ അടക്കം അതിനു ദൃക്സാക്ഷികൾ ആണ്. പിറ്റേ ദിവസം അവർ വന്ന് ആ അതിര് കണക്കാക്കി മതില് കെട്ടി. അച്ഛൻ ടാക്സി ഡ്രൈവർ ആണ്. അവർ മതില് കെട്ടിയ കാരണം വണ്ടി തിരിക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് ഞങ്ങളുടെ മുൻപിലുള്ള ഞങ്ങളുടെ ഉടമസ്ഥതയിലുള്ള മതിൽ പൊളിക്കുന്ന സമയം അവർ വന്ന് തടഞ്ഞു. ഞങ്ങളുടെ സ്ഥലത്ത് ഞങ്ങൾ പണിയെടുക്കാൻ പാടില്ല എന്ന് കല്‍പ്പിക്കുകയും ചെയ്തു. ഇതോടെ അമ്മ പോലീസിൽ പരാതി കൊടുത്തു. പോലീസ് അവരോട് ഇനി പ്രശ്‍നം ഉണ്ടാക്കില്ല എന്ന് എഴുതി വാങ്ങിക്കുകയും ഞങ്ങളോട് ബാക്കി പണി തുടങ്ങാന്‍ ആവശ്യപെടുകയും ചെയ്തു. എന്നാല്‍ പിന്നീട് കണ്ടത് പോലീസിന്റെ മറ്റൊരു മുഖം ആണ്. അന്ന് വൈകുന്നേരം പോലീസ് അച്ഛനെ വിളിച്ച് നിങ്ങൾ അവരുടെ സ്ഥലം കയ്യേറിയിട്ടുണ്ട് എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. സർവയര്‍ വന്ന് അളന്ന് അതിര് തിരിച്ച സ്ഥലം വീണ്ടും അളക്കണം എന്നായി പോലീസും. അവരുടെ ഭാഗത്ത് നിന്ന് നോക്കുക പോലും ചെയ്യാതെയാണ് ഇത് പറഞ്ഞത്. ഇരുപത്തിയഞ്ച് വർഷത്തിനുള്ളിൽ പത്ത് മുപ്പതിലേറ തവണ അളന്നു. എന്നിട്ടും ഞങ്ങൾ കയ്യേറി എന്ന് പറയുന്നതൊന്നും തെളിയിക്കാൻ ആയില്ല. വീണ്ടും ഇന്ന് രാവിലെ അവർ വന്ന് സർവയർ തിരിച്ച അതിരിനു പകരം ഞങ്ങളുടെ സ്ഥലത്ത് മതില് കെട്ടാൻ തുടങ്ങി. ചോദിക്കാൻ ചെന്ന അമ്മയെ കല്ലെടുത്ത് എറിയുകയും ചെയ്തു. വീട് പൊളിക്കുമെന്നും ഒന്നിനും പറ്റിയില്ലെങ്കിൽ വീട്ടിൽ ഇട്ട് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് പോലീസും പാർട്ടി പ്രവർത്തകരുമായി വന്ന് ഞങ്ങളുടെ വഴിയിൽ കല്ല് ഇട്ട് വഴി തടസപ്പെടുത്തി.

ഇതൊക്കെ ഇവിടെ പറയാൻ കാരണം നിസഹായവസ്ഥ കൊണ്ടാണ് . നിയമ പാലകർ പോലും ഉപദ്രവിക്കുന്നവരുടെ കൂടെ ആണ്. എന്ത് ചെയ്യണം എന്നറിയില്ല. ചിലർ വൈരാഗ്യം തീർക്കുന്നു, മറ്റ് ചിലർ രാഷ്ട്രീയ വൈരാഗ്യവും!

Digital Signage

Leave a Reply