കുറ്റി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതിക്ക് ഭീഷണിയാകുന്നു

കുറ്റി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതിക്ക് ഭീഷണിയാകുന്നു

Join Nation With Namo

കണ്ണൂര്‍: സംസ്ഥാന മത്സ്യബന്ധന നയത്തിന് വിരുദ്ധമായി ജില്ലയില്‍ കുറ്റി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം വ്യാപകമാകുന്നു. ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതിക്ക് ഭീഷണിയാകുന്ന അനധികൃത കുറ്റിവലകള്‍ നീക്കം ചെയ്യാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികാരികള്‍ പറയുമ്പോഴാണ് ഇതുപയോഗിച്ചുള്ള മത്സ്യബന്ധനം നടക്കുന്നത്.

കുറ്റിവലകള്‍ സ്ഥാപിച്ച് മത്സ്യബന്ധനം നടത്തുന്നതിലൂടെ നിലവിലുള്ള മത്സ്യസമ്പത്ത് തന്നെയാണ് നശിച്ച് പോകുന്നത്.
നിശ്ചിത വളര്‍ച്ച കൈവരിക്കാത്ത മത്സ്യത്തിന്റെ പിടിച്ചെടുക്കല്‍, ലേലം, വിപണനം, വിതരണം എന്നിവ നിരോധിക്കാനും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും പരിശീലനം നല്‍കാനുമാണ് കരട് മത്സ്യബന്ധന നയത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ചെറുമത്സ്യങ്ങളെ പിടികൂടുന്ന കുറ്റി വലകള്‍ വ്യാപകമാകുന്നത്. കുറ്റിവലകള്‍ ഉപയോഗിക്കുന്നതിനാല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ വലയില്‍ കുടുങ്ങുമെന്നും ഇത് മത്സ്യസമ്പത്ത് തന്നെ ഇല്ലാതാക്കുമെന്നുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

പുഴകളില്‍ അനധികൃതമായി കുറ്റി വലകള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ വേലിയേറ്റ സമയത്താണ് വലകള്‍ താഴ്ത്തുന്നത്. വേലിയിറക്കം കഴിഞ്ഞാല്‍ ഇവര്‍ വലയുമായി മടങ്ങുകയും ചെയ്യും. അനധികൃതമായി സ്ഥാപിച്ച കുറ്റിവലകള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രഖ്യാപനം പ്രസ്ഥാവനയില്‍ ഒതുങ്ങിയെന്നാണ് ആരോപണം.

Read Original Article Here

Digital Signage

Leave a Reply