കുളമ്പുരോഗം : പ്രതിരോധ കുത്തിവെപ്പ് ഉടന്‍ ആരംഭിക്കും

Amazon Great Indian Sale

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജനുവരി 14 ന് ആരംഭിക്കും. വീടുകള്‍ കയറിയിറങ്ങിയും ക്യാംപുകളായുമാണ് കുത്തിവെപ്പ് നല്‍കുന്നത് . കുത്തിവെപ്പ് എടുക്കുന്ന മൃഗങ്ങളുടെയും അവയുടെ ഉടമകളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.

Amazon Great Indian Sale

തുടര്‍ന്നുള്ള എല്ലാ ആനുകൂല്യങ്ങളും ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നല്‍കുക. അതിനാല്‍ മൃഗങ്ങളെ കുത്തിവെപ്പിന് വിധേയരാക്കിയില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകും.

കുത്തിവെപ്പ് തീയതിയും സമയക്രമങ്ങളും പഞ്ചായത്ത് തലങ്ങളില്‍ അറിയിക്കും. കുത്തിവെപ്പ് നല്‍കിയ മൃഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കമ്മല്‍ നല്‍കും. വാക്‌സിനേഷനിലൂടെ മുഴുവന്‍ വളര്‍ത്തുമൃഗങ്ങളെയും പ്രതിരോധ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്

Tagsaalappuzha cow vaccinationRead Original Article Here

Amazon Great Indian Sale

Leave a Reply