കുഴിബോംബ് ആക്രമണം: വീരമൃത്യു വരിച്ചവരില്‍ മലയാളി മേജറും

Amazon Great Indian Sale

കശ്മീര്‍: ജമ്മു കശ്മീരിലെ രജൗറി ജില്ലയിലുണ്ടായ കുഴിബോംബ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി മേജറും. മേജര്‍ ശശിധരന്‍ നായരാണ് മരിച്ചത്. നൗഷേര സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Amazon Great Indian Sale

പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചത്. പട്രോളിംഗിനിടെ സൈനികര്‍ അബദ്ധത്തില്‍ ഇതില്‍ ചവിട്ടുകയായിരുന്നു. പരിക്കേറ്റ ഉടനെ തന്നെ മേജറേയും സൈനികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സക്കിടെ മരിക്കുകയായിരുന്നു.

സ്‌ഫോടനത്തിന് പിന്നില്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമുകളോ, പാക് സൈന്യമോ, ഭീകരരോ ആകാമെന്ന് സൈന്യം ആരോപിച്ചു.

Read Original Article Here

Amazon Great Indian Sale

Leave a Reply