കുവൈറ്റില്‍ ഉന്നത വിദ്യാഭ്യാസ ശില്‍പശാലക്ക് തുടക്കമായി; ഡോ.പി.ആര്‍. വെങ്കിട്ടരാമന്‍ മുഖ്യാതിഥി

Amazon Great Indian Sale

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഉന്നത വിദ്യാഭ്യാസ ശില്‍പശാലക്ക് തുടക്കമായി. കുവൈറ്റ് സീനിയര്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ മലേഷ്യന്‍ അംബാസിഡര്‍ ദാത്തോമുഹമദ് അലി സലാമത്ത് ചടങ്ങ് ഉത്ഘാടനം ചെയ്തു. കരിയര്‍ ഗുരു ഡോ. പി ആര്‍ വെങ്കിട്ടരാമന്‍ മുഖ്യ പ്രഭാഷണം നടത്തി. വിദേശ രാജ്യത്ത് ഇത്രയും വലിയ ഒരു വിദ്യാഭ്യാസ ശില്‍പശാല നടക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശില്‍പശാല ശ്രദ്ധേയമായി. ഇന്ത്യന്‍ കമ്മൂണിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പലും സീനിയര്‍ അഡ്മിനിസ്റ്റേറ്റര്‍ ഡോ. വി വിനു മോന്‍ സ്വാഗതവും സൂസന്‍ രാജേഷ് നന്ദിയും പറഞ്ഞു.

Amazon Great Indian Sale

ShareTweet0 Shares പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Amazon Great Indian Sale

Leave a Reply