കുവൈറ്റില്‍ വിശ്വാസ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു

Amazon Great Indian Sale

കുവൈറ്റ് സിറ്റി : ജനപക്ഷം പ്രവാസി കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് വിശ്വാസ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു. വിശ്വാസികള്‍ മത തീവ്രവാദികളോ?, വിശ്വാസങ്ങള്‍ ഭരണഘടന വിരുദ്ധമോ? എന്ന വിഷയത്തില്‍ മംഗഫില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംസാരിച്ചു. പ്രസിഡന്റ് സാലക്‌സ് കുര്യന്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ ഫാ.ജിബു ചെറിയാന്‍, പി ജി ബിനു, സാജിത് നാഗരൂര്‍ മീരാന്‍ എന്നിവര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. കുവൈറ്റിലെ വിവിധ സംഘടനാ ഭാരവാഹികളായ സന്തോഷ് കുട്ടത്ത്, സജീവ് നാരായണന്‍, സുമോദ് എം കെ, രതീഷ് രാജ്, സജികുമാര്‍, ജേക്കബ് തോമസ്, റോസ്മിന്‍ സോയൂസ്, അഫ്‌സല്‍ പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Amazon Great Indian Sale

ShareTweet0 Shares പരസ്യം: ഉത്തമ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Amazon Great Indian Sale

Leave a Reply