കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ സജ്ഞയ് ദത്ത് വില്ലന്‍

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ തന്നെ ചരിത്രം സൃഷ്ടിച്ച കെജിഎഫിന്റെ രണ്ടാം ഭാഗമായ ചാപ്റ്റര്‍ 2വില്‍ വില്ലനായ് സജ്ഞയ് ദത്ത് എത്തുന്നു. ആദ്യ ചിത്രത്തിലും വില്ലനാകാന്‍ അദ്ദേഹത്തെ സമീപിച്ചെങ്കിലും മറ്റു പ്രൊജക്ടുകളുടെ തിരക്കു കാരണം അതിനു സാധിച്ചില്ല. എന്നാല്‍ രണ്ടാം ഭാഗത്ത് സജ്ഞയ് എത്തുമെന്ന വിവരം നായകനായ യഷ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

Join Nation With Namo

ആദ്യഭാഗത്തെ കൊടും വില്ലന്‍ അധീരയെ ആണ് സജ്ഞയ് രണ്ടാം ഭാഗത്ത് അവതരിപ്പിക്കുക. എന്നാല്‍ കെജിഎഫ് കന്നട ചിത്രമായതിനായാണ് സജ്ഞയ് അഭിനയിക്കാതിരുന്നത് എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.ചിത്രം ഇന്ത്യ മുഴുവന്‍ തംരംഗമായതുകൊണ്ടാണ് സജ്ഞയ് അഭിനയിക്കാന്‍ സമ്മതം മൂളിയതെന്നും പറയുന്നു.

കഴിഞ്ഞ ഡിസംബര്‍ 21 നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. കന്നട, തെലുങ്ക്, മലയാളം ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.

കര്‍ണാടകയില്‍ ചിത്രം ആദ്യ ദിനത്തില്‍ തന്നെ 14 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബ്ബും പിന്നിട്ടു. ബാഹുബലിക്കു ശേഷം 100 കോടി ക്ലബ്ബില്‍ കയറുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ഹിന്ദിയില്‍ നിന്നു 75 കോടിയും കന്നടയില്‍ നിന്നു 25 കോടിയുമാണ് കെജിഎഫ് നേടിയത്. സിനിമയുടെ ആകെ കലക്ഷന്‍ 225 കോടിയാണ്. കര്‍ണാടകയില്‍ ചിത്രീകരിച്ച ഏറ്റവും വില കൂടിയ ചിത്രമാണ് കെജിഎഫ്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

Tagssanjay-dutt kgf sanjay datRead Original Article Here

Digital Signage

Leave a Reply