കേന്ദ്രമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Amazon Great Indian Sale

മുംബൈ: പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്താവ്‌ലക്ക് നേരെയാണ് ആക്രമണശ്രമമുണ്ടായത്. ഭരണഘടനാദിനാചരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അംബര്‍നാഥില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.

Amazon Great Indian Sale

വേദിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രവീണ്‍ ഗോസാവി എന്ന യുവാവ് രാംദാസിന്റെ മുഖത്തടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വേദിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രവീണിനെ പിടിച്ച് മാറ്റുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെ പ്രവീണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ആര്‍ പി ഐ(എ) പാര്‍ട്ടി അധ്യക്ഷന്‍ കൂടിയാണ് രാംദാസ് അത്താവ്‌ലെ. രാംദാസിന് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് ആര്‍പിഐ ആരോപിച്ചു.

പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Amazon Great Indian Sale

Leave a Reply