കോണ്‍ഗ്രസിനെ ഒഴിവാക്കി യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം

Amazon Great Indian Sale

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയുടേയും ബിഎസ്പിയുടേയും മഹാസഖ്യം പ്രഖ്യാപിച്ച് മായാവതി. മായാവതിയും അഖിലേഷ് യാദവും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കും. എല്ലാ വ്യത്യാസങ്ങളും മാറ്റിവച്ച് ഒന്നിച്ച് നില്‍ക്കുമെന്നും, സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കും. നിയമസഭയിലും സഖ്യം തുടരുമെന്ന് മായാവതി പറഞ്ഞു. 38 സീറ്റുകളില്‍ വീതം ഇരു പാര്‍ട്ടികളും മത്സരിക്കും. അതേ സമയം രാഹുല്‍ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും മണ്ഡലങ്ങളില്‍ എസ്പിയും ബിഎസ്പിയും മത്സരിക്കില്ല.

Amazon Great Indian Sale

കോണ്‍ഗ്രസിനെതിരെയും ബിജെപിക്കെതിരെയും മായാവതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ കാലത്താണ് രാജ്യത്ത് അഴിമതി വര്‍ദ്ധിച്ചത്. കോണ്‍ഗ്രസിനെതിരെ പോരാടുക എന്ന ലക്ഷ്യത്തിലാണ് എസ്പിയും ബിഎസ്പിയും രൂപീകരിച്ചത്. കോണ്‍ഗ്രസോ ബിജെപിയോ അധികാരത്തില്‍ വന്നാല്‍ സാഹചര്യങ്ങളില്‍ യാതൊരു വ്യത്യാസവും ഉണ്ടാകില്ല. രണ്ട് പാര്‍ട്ടികളുടേയും സാമ്പത്തിക നയങ്ങള്‍ ഒന്നാണ്. അടിയന്തരാവസ്ഥുടെ പ്രയോക്താക്കളാണ് കോണ്‍ഗ്രസ് എന്നും മായാവതി വിമര്‍ശിച്ചു. തങ്ങളുടെ സഖ്യം അമിത്ഷായുടേയും മോദിയുടേയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു.

Read Original Article Here

Amazon Great Indian Sale

Leave a Reply