ഗജരാജമുത്തശ്ശി ദാക്ഷായണി ഇനി ഓര്‍മ

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും പ്രായംകൂടിയ പിടിയാനയെന്ന് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടിയ ഗജരാജ മുത്തശ്ശി ദാക്ഷായണി ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനകളില്‍ ഏറ്റവും പ്രായം കൂടിയ ആനയാണ് 88 വയസ്സുള്ള ദാക്ഷായണി. നാട്ടാനകളില്‍ പ്രായം കുടിയ ആന എന്ന പദവിയും ദാക്ഷായണിക്ക് സ്വന്തമായിരുന്നു.

Join Nation With Namo

ഗജരാജമുത്തശ്ശി പട്ടം നേടിയ ദാക്ഷായണി തിരുവനന്തപുരം ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയാണ്. 2016ലാണ് ദാക്ഷായണിക്ക് ഗജരാജ പട്ടവും ഗിന്നസ് ബുക്കില്‍ സ്ഥാനവും ലഭിച്ചത്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നാണ് ദേവസ്വം ബോര്‍ഡിന് ദാക്ഷായണിയെ ലഭിച്ചത്. കോന്നി ആനക്കൊട്ടിലില്‍നിന്ന് അഞ്ച് വയസ്സ് കഴിഞ്ഞപ്പോഴാണ് ദാക്ഷായണി കൊട്ടാരത്തിലെത്തിയത്.

തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള ആനയെന്ന പദവിയും ദാക്ഷായണിക്കു സ്വന്തം. അരനൂറ്റാണ്ടിലേറെ ശംഖുംമുഖത്ത് ദേവിയെ എഴുന്നള്ളിച്ചിട്ടുണ്ട്. ഗജരാജ പട്ടം ലഭിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ സുമംഗലി ഓഡിറ്റോറിയത്തിന് മുന്നില്‍ വച്ച് ദാക്ഷായണിയെ ആദരിച്ചിരുന്നു. പാപ്പനംകോട് സത്യന്‍ നഗറിലെ ആനക്കൊട്ടിലിലാണ് ദാക്ഷായണി ചരിഞ്ഞത്.

Read Original Article Here

Digital Signage

Leave a Reply