ചട്ടം ലംഘിച്ച് നിയമനം: മന്ത്രി എകെ ബാലനെതിരെ ആരോപണവുമായി പികെ ഫിറോസ്

ചട്ടം ലംഘിച്ച് നിയമനം: മന്ത്രി എകെ ബാലനെതിരെ ആരോപണവുമായി പികെ ഫിറോസ്

Join Nation With Namo

കോഴിക്കോട്: മന്ത്രി എകെ ബാലന്‍ ചട്ടം മറികടന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷന് നിയമനം നല്‍കിയെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് നിയമനം സ്ഥിരപ്പെടുത്താന്‍ മന്ത്രി മുന്‍കൈയെടുത്തുവെന്നാണ് ഫിറോസിന്റെ ആരോപണം. മണിഭൂഷണെക്കൂടാതെ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെക്കൂടി ഇത്തരത്തില്‍ മന്ത്രിയുടെ ഇടപെടലില്‍ നിയമിച്ചെന്നാണ് ഫിറോസ് ആരോപിച്ചിരിക്കുന്നത്.

പിഎച്ച്ഡി യോഗ്യത കണക്കാക്കിയിട്ടുള്ള തസ്തികയില്‍ ബിരുദാനന്തര ബിരുദം മാത്രം യോഗ്യതയുളളവര്‍ക്കാണ് നിയമനമെന്നും ഫിറോസ് ആരോപിക്കുന്നു. പട്ടികജാതി- വര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്‌സിലാണ് മണിഭൂഷന് പ്രൊബേഷന്‍ സ്ഥിരപ്പെടുത്തുന്നതിനെ മറ്റ് വകുപ്പുകള്‍ എതിര്‍ത്തിട്ടും മന്ത്രിയുടെ ഇടപെടലില്‍ നിയമനം നല്‍കിയത്. മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കുകൂടി ഇത്തരത്തില്‍ നിയമനം നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും ആവശ്യമെങ്കില്‍ രേഖകള്‍ പുറത്തു വിടുമെന്നും ഫിറോസ് പറഞ്ഞു.

Read Original Article Here

Digital Signage

Leave a Reply