ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇനി പ്രീക്വാ‍ർട്ടർ പോരാട്ടങ്ങൾ

മാഞ്ചസ്റ്റർ: ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ പ്രീക്വാ‍ർട്ടർ പോരാട്ടങ്ങൾ. നാളെ പുലർച്ചെ നടക്കുന്ന തീപ്പാറും മത്സരത്തിൽ, ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രഞ്ച് ഭീമൻമാരായ പാരിസ് സെയിന്റ് ജർമൈനുമായി കൊമ്പുകോർക്കും. പുതിയ പരിശീലകൻ സോൾഷ്യറിന്‍റെ നേതൃത്വത്തിൽ പ്രീമിയർ ലീഗിൽ കാഴ്ചവെക്കുന്ന സ്ഥിരതയാർന്ന പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ്.

Join Nation With Namo

അതേസമയം, സൂപ്പർ താരങ്ങളായ നെയ്‍മറിനും കവാനിക്കും പരുക്കേറ്റത് പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി. ഇരുവരുടേയും അഭാവത്തിൽ, കെയ്‍ലിൻ എംബാപ്പെയെ കേന്ദ്രീകരിച്ചായിരിക്കും പ്രഞ്ച് ക്ലബിന്‍റെ പ്രതീക്ഷകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ തട്ടകമായ ഓൾഡ് ട്രഫോർഡിലാണ് പോരാട്ടം.

മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് എ.എസ്.റോമ പോർച്ചുഗീസ് ക്ലബ് എഫ്.സി പോർട്ടോയെ നേരിടും.

ShareTweet0 SharesRead Original Article Here

Digital Signage

Leave a Reply