ചൂടേറിയ വര്‍ഷങ്ങളില്‍ 2018 നാലാമത്; മുന്നറിയിപ്പുമായി നാസ, എന്‍.ഓ.എ.എ. കണക്കുകള്‍

ആഗോള താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ഭൂമി ഏറ്റവും കൂടുതൽ ചൂടറിഞ്ഞ വർഷങ്ങളുടെ പട്ടികയിൽ 2018 നാലാം സ്ഥാനത്ത്. നാസയും നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനും ( എൻ.ഓ.എ.എ.) പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഈ വിവരമുള്ളത്. 1951 നും 1980 നും ഇടയിൽ ഉള്ളതിനേക്കാൾ .83 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണ് 2018 ൽ ഉണ്ടായതെന്ന് നാസയുടെ ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേയ്സ് സ്റ്റഡീസ് (ജി.ഐ.എസ്.എസ്.) പറഞ്ഞു. 20 ാം നൂറ്റാണ്ടിലെ ശരാശരി താപനിലയേക്കാൾ .79 ഡിഗ്രീ സെൽഷ്യസ് താപനിലവർധനവാണ് കഴിഞ്ഞവർഷം ഉണ്ടായതെന്ന് എൻ.ഓ.എ.എ. പറഞ്ഞു. 2016, 2017, 2015 വർഷങ്ങൾക്ക് പിറകിലാണ് 2018 ഉം ഇടംപിടിച്ചിരിക്കുന്നത്. അതായത് പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് വർഷങ്ങൾ ലോകം നല്ലപോലെ ചൂടനുഭവിച്ച വർഷങ്ങളാണ്. മനുഷ്യന്റെ വിവിധ പ്രവർത്തികൾ മൂലം കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നതിന്റെ വർധനവും മറ്റ് ഹരിതഗൃഹവാതകങ്ങളുമാണ് ഈ താപനില വർധനവിന് കാരണമായതെന്ന് ഗവേഷകർ പറയുന്നു. അതേസമയം പ്രാദേശിക താപനിലകളിൽ വ്യത്യാസമുണ്ടാവുന്നുണ്ട്. ഭൂമിയിലെ എല്ലാ പ്രദേശങ്ങളിലും ഈ കൂടിയ താപനില അനുഭവപ്പെട്ടില്ല. താപനില വർധനവ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് ആർട്ടിക് മേഖലയിലാണ്. വൻ തോതിലുള്ള മഞ്ഞുരുകൽ 2018 ലും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഗ്രീൻലാൻഡിലെയും അന്റാർട്ടിക് മേഖലയിലേയും മഞ്ഞുപാളികൾ വൻതോതിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അത് സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമാകുന്നു. താപനില വർധനവ് കാട്ടുതീകൾ വ്യാപകമാവുന്നതിലും പ്രകൃതിക്ഷോഭങ്ങൾക്കും കാരണമായിമാറുകയും ചെയ്യുന്നു. ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ ഇതിനോടകം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. കടൽ കയറ്റവുംഉഷ്ണതരംഗവുംജൈവവ്യവസ്ഥിലുള്ള മാറ്റവും ഇതിന്റെ ഭാഗമാണ്. 6,300 ഓളം കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നും സമുദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ സംവിധാനങ്ങളിൽ നിന്നുംഅന്റാർട്ടിക് മേഖലയിലുള്ള ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുമുള്ള താപനില കണക്കുകളാണ് താപനില വിശകലനത്തിനായി നാസ ഉപയോഗിച്ചത്. 1951 മുതൽ 1980 വരെയുള്ള കാലയളവിനെ അടിസ്ഥാനമാക്കിയാണ് നാസ ആഗോള ശരാശരി താപനില വ്യതിയാനം കണക്കാക്കുന്നത്. അതേസമയം കാലാവസ്ഥാ കേന്ദ്രങ്ങളുടെ സ്ഥലം മാറുന്നതും കണക്കാക്കുന്ന രീതിയിലുള്ള മാറ്റവും ആഗോള താപനില കണക്കാക്കുന്നതിനെ സ്വാധീനിക്കാറുണ്ട്. Content Highlights:2018 was Earth's fourth hottest year on recordRead Original Article Here

Join Nation With Namo
Digital Signage

Leave a Reply