ജാലിയന്‍വാലാബാഗ് ടീസര്‍ പുറത്തിറങ്ങി

മഹാരാജാസിന്റെ വിപ്ലവവും പ്രണയവും പറയുന്ന ജാലിയന്‍വാലാ ബാഗ് ടീസര്‍ പുറത്തിറങ്ങി. അഭിനേഷ് അപ്പുകുട്ടന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘ജാലിയന്‍വാലാ ബാഗി’ല്‍ മറഡോണ, കമ്മട്ടിപാടം എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത ശാലു റഹീമാണ് പ്രധാന വേഷത്തിലഭിനയിക്കുന്നത്. അന്‍വര്‍ ഷെരീഫ്, ടോം ഇമ്മട്ടി, സുധി കോപ്പ, സുബീഷ്, സുധി, ബാലാജി ശര്‍മ്മ, രാജേഷ് ശര്‍മ്മ, അജിത് തലപ്പിള്ളി, ജസ്റ്റിന്‍ മാത്യു, ഷാനിഫ് മരക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Join Nation With Namo

സാജിദ് നാസര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ചിത്രസംയോജനം നിര്‍വഹിക്കുന്നത് റെയ്മണ്ട് ഡെറിക് ക്രാസ്റ്റയാണ്. സ്റ്റോറീസ് & തൊട്ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ‘ജാലിയന്‍വാലാ ബാഗ്’ സിനിമ നിര്‍മിച്ചിരിക്കുന്നത്.

Tagsmalayalam movie jalianwalabhagRead Original Article Here

Digital Signage

Leave a Reply