ജീവനക്കാരന്റെ ആത്മഹത്യ; ബിജെപി മാര്‍ച്ച് നടത്തി

മാനന്തവാടി: ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് ബിജെപി മാര്‍ച്ച് നടത്തി. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ബാങ്ക് പ്രസിഡന്റ് പി. വാസുവിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക, ബാങ്കിലെ അഴിമതി അന്വേഷിക്കുക, കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തിയത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരമാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

Join Nation With Namo

ShareTweet0 SharesRead Original Article Here

Digital Signage

Leave a Reply