ട്രാഫിക് നിയമം തെറ്റിക്കുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഇനി സമ്മാനവും നേടാം

Amazon Great Indian Sale

പനാജി: ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് ഗോവന്‍ സര്‍ക്കാര്‍. ഇതിനോടനുബന്ധിച്ച് ഇത്തരത്തില്‍ നിയമം ലംഘനം നടത്തുന്നവരുടെ ഫോട്ടോ, വീഡിയോ എന്നിവ അയച്ചു നല്‍കുന്നവര്‍ക്ക് സമ്മാനവും വാഗ്ദനം ചെയ്തിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോവന്‍ പോലീസ് ഇക്കാര്യം അറിയിച്ചത്. ദൃശ്യങ്ങള്‍ അയച്ചു നല്‍കുന്നവര്‍ക്ക് 1000 രൂപവരെയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

Amazon Great Indian Sale

ഇതിനായി സെന്റിനല്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തന്നെ പോലീസ് ആരംഭിച്ചിട്ടുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം.
ഗോവയില്‍ എവിടെ ട്രാഫിക് നിയമ ലംഘനം കണ്ടാലും ഇതിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ അയയ്ക്കുന്നതിന് ട്രാഫിക് നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ചാണ് പോയിന്റ് ലഭിക്കുന്നത്. ഓരോ കുറ്റകൃത്യത്തിനും പ്രത്യേക പോയിന്റുകളുണ്ട്. 100 പോയിന്റിന്റെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് 1000 രൂപ സമ്മാനമായി ലഭിക്കുക.

Gepostet von Goa Traffic Police- Ensuring Safer Roads am Montag, 7. Januar 2019

Tagstraffic police goa Rewards traffic violation FEATUREDRead Original Article Here

Amazon Great Indian Sale

Leave a Reply