ഡല്‍ഹിയിലെ തീ പിടിത്തം; മരിച്ച മലയാളികള്‍ കൊച്ചി സ്വദേശികള്‍

ഡല്‍ഹിയിലെ തീ പിടിത്തം; മരിച്ച മലയാളികള്‍ കൊച്ചി സ്വദേശികള്‍

Join Nation With Namo

ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടല്‍ സമുച്ചയിത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍ കൊച്ചി സ്വദേശികള്‍. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ അപ്രതീക്ഷത വിയോഗമുണ്ടാക്കിയ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. വിവരമറിഞ്ഞു ചേരാനെല്ലൂരിലെയും,ചോറ്റാനിക്കരയിലെയും വീട്ടില്‍ രാവിലെ മുതല്‍ നിരവധി പേരാണ് എത്തുന്നത്.

ഗാസിയാബാദില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ ഉള്‍പ്പെടുന്ന സംഘത്തോടൊപ്പമാണ് മരണപ്പെട്ട ചേരാനെല്ലൂര്‍ സ്വദേശിനി നളിനിയമ്മ,മക്കളായ വിദ്യാസാഗര്‍,ജയശ്രീ എന്നിവര്‍ കഴിഞ്ഞ വെള്ളിയാഴ്ച നാട്ടില്‍ നിന്ന് തിരിച്ചത്.വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇവിടെ തങ്ങിയതായിരുന്നു ഇവര്‍. ഇതിനിടെയാണ് ഡല്‍ഹി കരോള്‍ ബാഗിലെ അര്‍പ്പിത് ഹോട്ടലില്‍ ദുരന്തം അഗ്‌നിഗോളങ്ങളായി എത്തിയത്.

ചേരാനെല്ലൂര്‍ സ്വദേശിനിയായ ജയശ്രീ പനേലില്‍ ഭര്‍തൃഗ്രഹമായ ചോറ്റാനിക്കര കണയന്നൂര്‍ പഴങ്ങനാട്ടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വിദേശത്താണ്. ഹരിഗോവിന്ദ്,ഗൗരീശങ്കര്‍ എന്നിവരാണ് മക്കള്‍.ഡല്‍ഹി യാത്ര പൂര്‍ത്തിയാക്കി ഇന്ന് തിരിച്ചെത്താനിരിക്കെയാണ് വിയോഗവാര്‍ത്തയെത്തിയതെന്ന് ബന്ധുവായ വിജയകുമാര്‍ പറഞ്ഞു.

നാട്ടിലെ എല്ലാ സാമൂഹ്യ സേവന രംഗങ്ങളിലും സജീവ സാന്നിദ്ധ്യവുമായിരുന്നു ജയശ്രീ പനേലില്‍.ചോറ്റാനിക്കര പഞ്ചായത്തിന്റെ കര്‍ഷകശ്രീ അവാര്‍ഡും നേടിയിട്ടുണ്ട്.

പുലര്‍ച്ചെ നാലരയോടെ നടന്ന തീപിടുത്തത്തില്‍ ജയശ്രീയും,അമ്മയും,സഹോദരനും ഉള്‍പ്പെട്ട വിവരം രാവിലെ ആറരയോടെയാണ് ബന്ധുക്കള്‍ അറിയുന്നത്.മൂന്നുപേരുടെയും മൃതദേഹം ഡല്‍ഹിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച എറണാകുളത്തെത്തിക്കും.

കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഹോട്ടലിന്റെ നാലാ നിലയിലായിരുന്നു ആദ്യം തീപിടുത്തമുണ്ടായത്. ഇത് പിന്നീട് രണ്ടാം നില വരെ പടര്‍ന്ന് പിടിക്കുകയായിരുന്നു.

അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

Read Original Article Here

Digital Signage

Leave a Reply