ഡിജിറ്റല്‍ പരമ്പരയില്‍ അഭിഷേകിനൊപ്പം നിത്യാമേനോന്‍

ബോളിവുഡ് താരം അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം നിത്യാ മേനോന്‍. ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. സൈക്കളോജിക്കല്‍ ത്രില്ലര്‍ സീരീസ് ആമസോണ്‍ പ്രൈം ആണ് റിലീസ് ചെയ്യുക. താന്‍ അഭിനയിക്കുന്ന ആദ്യ ഡിജിറ്റല്‍ പരമ്പരയാണിതെന്ന് നിത്യ പ്രതികരിച്ചു. ഒരുപാട് പ്രതീക്ഷയുണ്ട്. വലിയൊരു ക്യാന്‍വാസാണ് ബ്രീത്ത് നല്‍കുന്നത്. തന്നിലെ അഭിനേത്രിയെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രമാണെന്നും നിത്യ പറഞ്ഞു. മായങ്ക് ശര്‍മയാണ് ബ്രീത്ത് സംവിധാനം ചെയ്യുന്നത്. താന്‍ നിത്യയുടെ സിനിമയുടെ ആരാധകനായിരുന്നു. പ്രത്യേകിച്ച് ഓകെ കണ്‍മണി കണ്ടശേഷം. ബ്രീത്തിന്റെ രണ്ടാം സീസണില്‍ നിത്യ അഭിനയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മായങ്ക് പറഞ്ഞു.

Join Nation With Namo

Tagsnithya menon abhishek bachanRead Original Article Here

Digital Signage

Leave a Reply