ഡൽഹി തീപിടുത്തം; മരണം 17 ആയി; മരിച്ചവരിൽ മലയാളിയും; 11 പേരെ കാണാതായി

ഡൽഹി കരോൾബാഗിലെ ഹോട്ടൽ സമുച്ചയിലുണ്ടായ തീപ്പിടുത്തത്തിൽ മരണം 17 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഒരു മലയാളി സ്ത്രീയും അപകടത്തിൽ മരിച്ചു. രണ്ട് മലയാളികളെ കാണാതായിട്ടുണ്ട്.

Join Nation With Namo

ചോറ്റാനിക്കര സ്വദേശി ജയശ്രീ ആണ് മരിച്ച മലയാളി. ചേരാനെല്ലൂർ സ്വദേശികളായ വിദ്യാസാഗർ, നളിനിയമ്മ എന്നിവരെയാണ് കാണാതായത്. 17 പേ‍ർ മരിച്ചതായി ഡിസിപി മന്ദീപ് സിങ് രന്ധവാ സ്ഥിരീകരിച്ചു

അർപ്പിത് പാലസ് ഹോട്ടലിൽ പുലർച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഹോട്ടലിന്റെ നാലാ നിലയിലായിരുന്നു ആദ്യം തീപിടുത്തമുണ്ടായത്. ഇത് പിന്നീട് രണ്ടാം നില വരെ പടർന്ന് പിടിക്കുകയായിരുന്നു.

അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്.

Read Original Article Here

Digital Signage

Leave a Reply