ഡൽഹി തീപിടുത്തം; മരിച്ചവരിൽ മൂന്ന് മലയാളികളും

ന്യൂഡൽഹി: ഡൽഹി കരോൾബാഗിലെ ഹോട്ടൽ സമുച്ചയിത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. എറണാകുളം ചേരാനെല്ലൂർ സ്വദേശി നളിനിയമ്മ മക്കളായ ജയശ്രീ, വിദ്യാസാഗർ എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

Join Nation With Namo

കരോൾ ബാഗിലെ അർപ്പിത് പാലസ് ഹോട്ടലിൽ പുലർച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഹോട്ടലിന്റെ നാലാ നിലയിലായിരുന്നു ആദ്യം തീപിടുത്തമുണ്ടായത്. ഇത് പിന്നീട് രണ്ടാം നില വരെ പടർന്ന് പിടിക്കുകയായിരുന്നു.

അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.

Read Original Article Here

Digital Signage

Leave a Reply