തട്ടുകടക്കാരനെ ജീവിക്കാൻ അനുവദിക്കാതെ സിപിഎം ; ഒരിക്കൽ തകർത്തിട്ടും കലി തീരാതെ വീണ്ടും

Amazon Great Indian Sale

തട്ടുകടക്കാരനെ ജീവിക്കാൻ അനുവദിക്കാതെ സിപിഎം ; ഒരിക്കൽ തകർത്തിട്ടും കലി തീരാതെ വീണ്ടും

Amazon Great Indian Sale

ആലപ്പുഴ : സി.പി.എം അക്രമത്തില്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ ആലപ്പുഴയില്‍ തട്ടുകടനടത്തുന്ന ബിജുവും കുടുംബവും. രാഷ്ട്രീയ വൈരാഗ്യത്തിനെറ പേരില്‍ കഴിഞ്ഞ 2 ആഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് ആലപ്പുഴ വെള്ളകിണറിലെ ബിജുവിന്റെ തട്ടുകട സി.പി.എം പ്രവര്‍ത്തകര്‍ തല്ലി തകര്‍ക്കുന്നത്. ബിജുവിനെ അക്രമിക്കുകയും കട തകർക്കുകയും ചെയ്‌തെന്ന് കാട്ടി പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.

ശബരിമലയിലെ ആചാരലംഘത്തെതുടര്‍ന്ന് നടന്ന ഹര്‍ത്താല്‍ ദിവസം സി.പി.എം നടത്തിയ അക്രമത്തില്‍ ബിജുവിന്റെ കട അടിച്ചുതകര്‍ത്തിരുന്നു. തുടര്‍ന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് വീണ്ടും കട തുറന്നെങ്കിലും അന്നുതന്നെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന്റെ പേരില്‍ അറസ്‌ററ് തുടരുമ്പോഴും സി.പി.എം അക്രമത്തിനെതിരെ ഒരു നടപടിയും പൊലിസ് എടുക്കുന്നില്ലെന്നതിന് ഉദാഹരണമാകുകയാണ് ബിജുവിനെറ കട തകര്‍ത്തവര്‍ വീണ്ടും അക്രമം നടത്താന്‍ തയ്യാറായി ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുന്നത്.

Read Original Article Here

Amazon Great Indian Sale

Leave a Reply