തന്ത്രിയെ അവഹേളിച്ച് വീണ്ടും മന്ത്രി സുധാകരന്‍

പത്തനംതിട്ട: തന്ത്രിയേയും ശബരിമലയിലെ ആചാര സംരക്ഷണത്തിന് ഭക്തസമൂഹം നടത്തിയ പ്രവര്‍ത്തനങ്ങളേയും വീണ്ടും അവഹേളിച്ച് മന്ത്രി ജി. സുധാകരന്‍.

Join Nation With Namo

ഈശ്വരനോടും വിശാസികളോടും പ്രതിബദ്ധതയില്ലാത്ത പൗരോഹിത്യമാണ് തന്ത്രിയുടേതെന്ന് സുധാകരന്‍ ആക്ഷേപിച്ചു. പണം വാങ്ങിയാണ് തന്ത്രി ഭക്തരക്ക് ദര്‍ശന സൗകര്യമൊരുക്കുന്നത്. സ്ത്രീകള്‍ കയറിയാല്‍ ക്ഷേത്രം പൂട്ടി പോകുമെന്ന് പറയുന്ന തന്ത്രിയുടേത് ശരിയായ വിശ്വാസമല്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രം വിശ്വാസത്തെ കൂട്ടുപിടിക്കുന്നവരാണ് ഇവരെല്ലാം.

ശബരിമലയില്‍ നടന്ന സമരം മേല്‍മുണ്ടില്ലാത്തവരുടെ സമരമാണ്. ഇത് വരുന്ന തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പത്തനംതിട്ടയില്‍ വിഎസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ബജറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Original Article Here

Digital Signage

Leave a Reply