തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും പമ്പയിലേയ്ക്ക്: വിയോജിപ്പുമായി കെഎസ്ആര്‍ടിസി എംഡി

Amazon Great Indian Sale

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും പമ്പയിലേയ്ക്ക്: വിയോജിപ്പുമായി കെഎസ്ആര്‍ടിസി എംഡി

Amazon Great Indian Sale

പമ്പ: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കും പമ്പയിലേയ്ക്ക് സര്‍വ്വീസിന് അനുമതി. ഇതോടെ കെഎസ്ആര്‍ടിസിയെ മാത്രം ഭക്തര്‍ക്ക് ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ മാറും. എന്നാല്‍ നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസ് നടത്താന്‍ ഈ ബസുകള്‍ക്ക് അനുമതിയില്ല.

അതേസമയം, അനുമതി കൊടുത്ത സര്‍ക്കാര്‍ തീരുമാനത്തോട് കെഎസ്ആര്‍ടിസി എംഡി വിയോജിപ്പ് അറിയിച്ചു. തമിഴ്‌നാടിന് പിന്നാലെ സര്‍വ്വീസ് നടത്തണമെന്ന ആവശ്യവുമായി മറ്റ് സംസ്ഥാനങ്ങളും വന്നാല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മകരവിളക്ക് പ്രമാണിച്ച് 900 അധിക സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ 400 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്.

Read Original Article Here

Amazon Great Indian Sale

Leave a Reply