ദുബായ് പോലീസിന്റെ പറക്കും ബൈക്ക് റെഡി ( വീഡിയോ )

Amazon Great Indian Sale

ദുബായ്: ദുബായി പൊലീസ് ഇനി ബൈക്കില്‍ പറന്നിറങ്ങും. ഇതിനായി ഹോവർ ബൈക്കുകൾ എന്ന പറക്കും ബൈക്കുകളാണ്പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം ബൈക്കിന്റെ മോഡൽ പ്രദർശിപ്പിച്ചിരുന്നു. അടിയന്തര സന്ദർഭങ്ങളിൽ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാൽ എവിടെയും പറന്നിറങ്ങാനുമാകും.

Amazon Great Indian Sale

സ്കോർപിയൻ-3 എന്ന ഹോവർ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോർണിയയിലെ ഹോവർ സർഫ് എന്ന കമ്പനിയാണ്. ദുബായ് പൊലീസിനു മാത്രമായി രൂപകൽപന ചെയ്ത മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു രീതിയിൽ പ്രവർത്തിപ്പിക്കാനാകുമെന്നതാണ് ബൈക്കിന്‍റെ പ്രധാന പ്രത്യേകത. വാഹനത്തിന്‍റെ സീറ്റിനും ഹാൻഡിലിനുമെല്ലാം ബൈക്കിനോടാണ് സാമ്യം. 4 റോട്ടറുകളുണ്ട്. മണിക്കൂറിൽ 96 കിലോമീറ്റർ വേഗത്തിൽ പോകാം. 6000 മീറ്റർ വരെ ഉയരത്തിൽ പോകാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്ക് പോലെ യാത്രികനു സ്വയം ഓടിച്ചുപോകാം. ഭൂമിയിൽനിന്നു നിയന്ത്രിക്കാനും ബൈക്കില്‍ സംവിധാനമുണ്ട്. ഇതുപയോഗിച്ച് ബൈക്കിന്‍റെ സഞ്ചാരപഥം നിരീക്ഷിക്കാനും അടിയന്തര ഘട്ടത്തിൽ താഴെയിറക്കാനും കഴിയും.

Read Original Article Here

Amazon Great Indian Sale

Leave a Reply