ദുല്‍ഖറും ഗൗതം മേനോനും ഒന്നിക്കുന്നു

Amazon Great Indian Sale

സോളോയ്ക്ക് ശേഷം തമിഴില്‍ പുറത്തിറങ്ങുന്ന ദുല്‍ഖര്‍ സല്‍മാനം ചിത്രത്തില്‍ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും വേഷമിടുന്നു. നവാഗത സംവിധയകനായ ദേസിംഗ് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളൈയടിഞ്ഞാല്‍'(കെ.കെ.കെ) എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി റിലീസിനെത്താനിരിക്കുന്ന തമിഴ് ചിത്രം. ചെറിയൊരു ഇടവേളക്ക് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Amazon Great Indian Sale

തമിഴിലെ അഞ്ചാമത്തെ ദുല്‍ഖര്‍ പടമായ കെ.കെ.കെ, ദുല്‍ഖറിന്റെ കരിയറിലെ 25ാമത്തെ ചിത്രം കൂടിയാണ്. റിതു വര്‍മ്മ നായികയായി എത്തുന്ന ചിത്രത്തില്‍ ഗൗതം മേനോന് പ്രധാന വേഷമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച മണി രത്‌നത്തിന്റെ ‘തിരുടാ തിരുടാ’ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടില്‍ നിന്നാണ് സിനിമക്ക് ആ പേര് ലഭിച്ചത്. ആന്റോ ജോസഫ് ഫിലിംസിന്റെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മസാല കോഫിയാണ് സംഗീതം.

Read Original Article Here

Amazon Great Indian Sale

Leave a Reply