ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം

നദിയാദ്(ഗുജറാത്ത്): പെണ്‍കുട്ടികളുടെ ദേശീയ സീനിയര്‍(അണ്ടര്‍ 19) അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. ആറ് സ്വര്‍ണവും 7 വെള്ളിയും 2 വെങ്കലവും നേടിയാണ് കേരളം കിരീടം ഉറപ്പിച്ചത്.

Join Nation With Namo

മീറ്റിന്റെ അവസാന ദിവസമായ ഇന്ന് 2 സ്വര്‍ണവും 3 വെള്ളിയും നേടി. കേരളത്തിന് 104പോയിന്റും രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് 54 പോയിന്റുമാണുള്ളത്.

ട്രിപ്പില്‍ ജംമ്പില്‍ സാന്ദ്ര ബാബുവും 4X 400 മീറ്റര്‍ റിലേയിലുമാണ് സ്വര്‍ണം നേടിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെല്‍നാ ഫിലിപ്പും 200 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്‍സി സോജനും ട്രിപ്പിള്‍ ജന്പിള്‍ മെറിന്‍ ബിജുവും വെള്ളിനേടി. ആണ്‍കുട്ടികളുടെ മീറ്റ് 15ന് തുടങ്ങും.

Tagsnational school meet NATIONAL ATHLETICS MEETRead Original Article Here

Digital Signage

Leave a Reply