ദേശീയ സ്‌കൂള്‍ മീറ്റ്; റെക്കോര്‍ഡ് തിരുത്തി അപര്‍ണ

നദിയാദ്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്ലറ്റിക്ക് മീറ്റില്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ കോഴിക്കോട് പുല്ലൂരാമ്പാറ സെന്റ് ജോസഫസ് സ്‌കൂളിലെ അപര്‍ണ റോയിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം. 13.91 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അപര്‍ണ സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തിരുത്തിയത്. ലോങ് ജമ്പില്‍ 5.97 മീറ്റര്‍ ചാടി സാന്ദ്ര ബാബു സ്വര്‍ണം നേടി. ഷോട്ട് പുട്ടില്‍ മേഘ മറിയം മാത്യു വെങ്കലം നേടി.

Join Nation With Namo

3 കിമി. നടത്തത്തില്‍ മുണ്ടൂര്‍ സ്‌കൂളിലെ പികെ ശ്രീജ വെങ്കലവും 1500 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി റോയ് വെള്ളിയും നേടി. നാളെ അവസാനിക്കുന്ന മീറ്റില്‍ കേരളം 53 പോയന്റോടെ മുന്നിലാണ്.

TagsAparna national school meetRead Original Article Here

Digital Signage

Leave a Reply