ധോണിയെ മറികടന്ന് ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ല; സെ​ല​ക്ട​ര്‍​മാ​ര്‍ക്ക് തലവേദനയായി ഋഷഭ് പന്ത്

മുംബൈ: ഓസ്‌ട്രേലിയ, ന്യൂസിലൻഡ് പരമ്പരകളിലെ ഋഷഭ് പന്തിന്റെ മികച്ച പ്രകടനം സെ​ല​ക്ട​ര്‍​മാ​ര്‍ക്ക് തലവേദനയാകുന്നതായി റിപ്പോർട്ട്. സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്.​കെ.​പ്ര​സാ​ദ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോ​ണി​യെ മ​റി​ക​ട​ന്ന് പ​ന്തി​നെ എ​ങ്ങ​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും എ​ന്ന​താ​ണ് സെ​ല​ക്ട​ര്‍​മാ​ര്‍​ക്കു ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​ത്.

Join Nation With Namo

ക്രി​ക്ക​റ്റി​ന്‍റെ വി​വി​ധ ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ പ​ന്ത് അ​സാ​ധാ​ര​ണ മി​ക​വാ​ണ് കൈ​വ​രി​ച്ച​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് കു​റ​ച്ച്‌ പ​ക്വ​ത​യും അനുഭവസമ്പത്തും ആവശ്യമുണ്ടെന്ന് കരുതുന്നതിനാലാണ് അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​യു​ടെ എ ​ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ന്നതെന്ന് പ്ര​സാ​ദ് വ്യക്തമാക്കുന്നത്. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന അ​ജി​ന്‍​ക്യ ര​ഹാ​നെ​യെ ഏ​ക​ദി​ന ടീ​മി​ലേ​ക്കു തി​രി​ച്ചു​വി​ളി​ക്കാ​ന്‍ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

TagsMahendra Singh Dhoni rishabh pantRead Original Article Here

Digital Signage

Leave a Reply