നടി ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി

ചെന്നൈ: നടി ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ഇവിടെ നിന്നും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായാണ് വിവരം.

Join Nation With Namo

ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോ എന്‍.സി.പി.സി.ആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചതിനെ തുടര്‍ന്നാണ് നടപടി. നടിയെ അറസ്റ്റ് ചെയ്യണമെന്നും പെണ്‍കുട്ടികളെ നടിയുടെ വീട്ടില്‍ എത്തിച്ചത് ഒരാള്‍ തന്നെയാണെങ്കില്‍ മനുഷ്യക്കടത്താണോയെന്ന് സംശയിക്കേണ്ടതാണെന്നും കത്തില്‍ വിവരിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ മകള്‍ക്ക് വേതനംനല്‍കുന്നില്ലെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നും കാട്ടി പരാതി നല്‍കിയിരുന്നു. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി സമിതിയും വെളിപ്പെടുത്തി.

Read Original Article Here

Digital Signage

Leave a Reply