നാക്ക് പിഴച്ചു: ജീവിച്ചിരിക്കുന്ന മുന്‍ എംഎല്‍എയെ പരേതനാക്കി മന്ത്രി ജയരാജന്റെ പ്രസംഗം, പിന്നീട് സംഭവിച്ചത് ഇങ്ങനെ

Amazon Great Indian Sale

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന പ്രസംഗത്തിനിടയില്‍ വ്യവസായിക മന്ത്രി ഇ.പി ജയരാജന്റെ നാവ് പിഴച്ചു. ജീവിച്ചിരിക്കുന്ന മുന്‍ എംഎല്‍എയെ പരേതനാക്കിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. പേരാവൂര്‍ എംഎല്‍എ ആയിരുന്ന കെ.ടി. കുഞ്ഞഹമ്മദിനെയാണ് മന്ത്രി പേരേതനാക്കിയത്. അതേസമയം വേദിയിലുണ്ടായിരുന്ന എ.എന്‍. ഷംസീര്‍ എംഎല്‍എ കാര്യം അറിയിച്ചതോടെ കുഞ്ഞഹമ്മദ് ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞ് മന്ത്ര്ി പ്രസംഗം അവസാനിപ്പിച്ചു.

Amazon Great Indian Sale

വിമാനത്താവളത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കര്‍മസമിതിയുടെ അന്നത്തെ സെക്രട്ടറിയായിരുന്നു കുഞ്ഞഹമ്മദ്. പ്രസംഗത്തില്‍ അദ്ദേഹത്തിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ‘അന്തരിച്ച’ എന്ന് ചേര്‍ക്കുകയായിരുന്നു. മന്ത്രിയുടെ തെറ്റ് ശ്രദ്ധയില്‍പ്പെട്ട് എ.എന്‍. ഷംസീര്‍ എംഎല്‍എ ഉടന്‍ തെന്ന തെറ്റ് തിരുത്താനായി മന്ത്രിക്കു കുറിപ്പ് നല്‍കി. തുടര്‍ന്ന് പ്രസംഗത്തിന്റെ അവസാനം കുഞ്ഞഹമ്മദ് ജീവിച്ചിരിപ്പുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതേസമയം മന്ത്രി ജയരാജന് വിമാനത്താവള നിര്‍മാണവുമായി ഒരു ബന്ധവുമില്ലെന്നും അതിന്റെ ചരിത്രത്തെക്കുറിച്ച് അറിയില്ലെന്നും കുഞ്ഞഹമ്മദ് പറഞ്ഞു. കൂടാതെ പരിപാടിയില്‍ ക്ഷണിക്കാത്തതിനേക്കാള്‍ പരിഭവം പരേതനാക്കിയതില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweet0 SharesRead Original Article Here

Amazon Great Indian Sale

Leave a Reply