നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന് ബിജപി ജില്ലാ പ്രസിഡന്റിനെ അറസ്റ്റ്  ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന് ബിജപി ജില്ലാ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

Join Nation With Namo

കൊച്ചി: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, കൗൺസിലർ സമ്പൂർണ്ണ എന്നിവരെ അറസ്റ്റു ചെയ്യാനുള്ള പോലിസ് നീക്കം ഹൈക്കോടതി തടഞ്ഞു.

നാമജപ റാലിയിൽ പങ്കെടുത്ത 700 പേർക്കെതിരെ പോലിസ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിരുന്നു. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു.

ഈ മാസം 27ന് തൃശൂരിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ അറസ്റ്റുണ്ടാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Read Original Article Here

Digital Signage

Leave a Reply