നിയമസഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്‌പോര്; തുടര്‍ച്ചയായ നാലാം ദിവസവും സഭ പിരിഞ്ഞു

Amazon Great Indian Sale

നിയമസഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്‌പോര്; തുടര്‍ച്ചയായ നാലാം ദിവസവും സഭ പിരിഞ്ഞു

Amazon Great Indian Sale

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും സഭ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് സഭ പിരിഞ്ഞത്. ശബരിമലയെ ചൊല്ലിയാണ് സഭയില്‍ ഇന്നും ബഹളം ആരംഭിച്ചത്. വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. പ്രതിഷേധം ശക്തമായിട്ടും ചോദ്യോത്തരവേള തുടര്‍ന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്ക് മുന്നില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കാന്‍ തുടങ്ങി. ഇതോടെ ഭരണപക്ഷ അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ഇരുവിഭാഗവും നേര്‍ക്ക്‌നേര്‍ വെല്ലുവിളിച്ചു. ശക്തമായ വാക്‌പോര് തുടര്‍ന്നതോടെയാണ് സഭ പിരിയാന്‍ തീരുമാനിച്ചത്.

അതേസമയം ശബരിമല യുവതിപ്രവേശനം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ച് മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹമിരിക്കും. വി.എസ്.ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.

പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Amazon Great Indian Sale

Leave a Reply