നീതിനിർവഹണം കൂടുതൽ സുതാര്യമാക്കുന്ന നടപടികളുടെ ഭാഗമായി അബൂദാബി ജുഡീഷ്യൽ സംവിധാനത്തിൽ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു.

കോടതികളിൽ നഷ്ടപരിഹാരം ആവശ്യപ്പെടാനും പരാതി ബോധിപ്പിക്കാനും വിദേശികൾക്ക് ഇനി ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയും ഉപയോഗിക്കാം. യു.എ.ഇയിലെ വിദേശികളിൽ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാരും പാകിസ്താനികളും ഉൾപ്പെട്ട നിരവധി തൊഴിൽതർക്ക കേസുകളാണ് കോടതിയിലെത്തുന്നത് . അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ഏറെ ഗുണം ചെയ്യും. കോടതി നടപടികളെ കുറിച്ചും സ്വന്തം അവകാശങ്ങളെ കുറിച്ചും ഉത്തരവാദിത്വങ്ങളെ കുറിച്ചും ഹിന്ദി സംസാരികുന്നവർക്ക് ഭാഷാ തടസ്സമില്ലാതെ മനസ്സിലാക്കാൻ പുതിയ മാറ്റത്തിലൂടെ സാധികകുമെന്ന് അബൂദാബി നീതിന്യായ വകുപ്പ് പറഞ്ഞു. വകുപ്പിന്റെ വെബ് സൈറ്റിൽ ഹിന്ദിയിലുള്ള ഫോറങ്ങൾ ലഭ്യമാക്കുമെന്നും വകുപ്പ് വ്യക്തമാക്കി. വിദേശ നിക്ഷേപം ആകർഷിക്കാനും വിദഗ്ധ തൊഴിലാളികൾക്ക് മികച്ച ഇടം എന്ന നിലയിൽ അബൂദാബിയുടെ കീർത്തി വർധിക്കാനും ഈ മാറ്റം കൊണ്ട് സാധിക്കുമെന്ന് നീതിന്യായ വകുപ്പ് അണ്ടർ സെക്രട്ടറി യൂസുഫ് സഇദ് അൽ അബ്റി പറഞ്ഞു. നീതിന്യായ നടപടികളുടെ കാര്യക്ഷമതയും സുസ്ഥിരതയും ശാക്തീകരിക്കാനും ലോകത്തെ എല്ലാവർക്കും സേവനം ലഭ്യമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണിത്

Join Nation With Namo

Share2Tweet2 Shares പരസ്യം: ഉത്തമ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply