നെല്ല് സംഭരിക്കാന്‍ സപ്ലൈകോ എത്തിയില്ല; നൂറിലധികം കര്‍ഷകര്‍ ആശങ്കയില്‍

Amazon Great Indian Sale

ചേലക്കര: രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാന്‍ സപ്ലൈകോ എത്താത്തത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. പാടശേഖരങ്ങളില്‍ വീണുകിടക്കുന്ന നെല്‍ക്കതിരുകള്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍ .

Amazon Great Indian Sale

ചേലക്കര പഞ്ചായത്തിലെ വെങ്ങാനെല്ലൂര്‍ ആര്യംപാടം പാടശേഖരത്തിലെ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത് . നൂറിലധികം നെല്‍ക്കര്‍ഷകരാണ് 52 ഹെക്ടര്‍ പ്രദേശത്ത് കൃഷിയിറക്കിയത് . മാസങ്ങള്‍ക്കു മുന്‍പ് തന്നെ സപ്ലൈകോയില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്.

മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ നെല്ല് സംഭരിക്കാനെത്തുന്ന മില്ല് ഏതാണെന്ന് വ്യക്തമാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. സ്ഥലപരിമിതി മൂലം പാടശേഖരങ്ങളില്‍നിന്ന് നെല്ല് കൊയ്‌തെടുത്ത് വീടുകളില്‍ സംഭരിക്കാന്‍ കര്‍ഷകരില്‍ പലര്‍ക്കും സാധിക്കില്ല.

Tagssupplyco PADDY FARMERSRead Original Article Here

Amazon Great Indian Sale

Leave a Reply