നേപ്പാള്‍ കരസേന മേധാവിക്ക് ഇന്ത്യന്‍ സേനയുടെ ഓണററി ജനറല്‍ പദവി

Amazon Great Indian Sale

ന്യൂഡല്‍ഹി: നേപ്പാള്‍ കരസേന മേധാവിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യന്‍ സേന മേധാവിയുടെ ഓണററി ജനറല്‍ പദവി സമ്മാനിച്ചു. നേപ്പാള്‍ സേന മേധാവി ജനറല്‍ പൂര്‍ണ ചന്ദ്ര ഥാപ്പയ്ക്കാണ് ആദരസൂചകമായി റാങ്ക് സമ്മാനിച്ചത്. കരസേന മേധാവിയുടെ റാങ്ക് പരസ്പര ബഹുമാനാര്‍ത്ഥം നല്‍കുന്നത് ഇന്ത്യ-നേപ്പാള്‍ സേനകള്‍ തമ്മില്‍ 1950 മുതല്‍ നിലനില്‍ക്കുന്ന ആചാരത്തിന്റെ ഭാഗമാണ്.

Amazon Great Indian Sale

സൈനിക മേഖലയിലെ അനുഭവ സമ്പത്തും, ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിന് നല്‍കിയ സേവനങ്ങളും കണക്കിലെടുത്താണ് ബഹുമതി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയും, കര, നാവിക, വ്യോമ സേന മേധാവികളും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ സെപ്തംബറിലാണ് ഇദ്ദേഹം സേന മേധാവിയാകുന്നത്. ഇന്ത്യയിലെ നാഷണല്‍ ഡിഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പൂര്‍ണ ചന്ദ്ര ഥാപ്പ, 1980ലാണ് സേനയില്‍ ചേര്‍ന്നത്. നേപ്പാള്‍ സേന മേധാവി പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.

കഴിഞ്ഞ ജൂലൈയില്‍ നേപ്പാള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് സമാന രീതിയില്‍ നേപ്പാള്‍ രാഷ്ട്രപതിയില്‍ നിന്ന് അവിടുത്തെ സേന മേധാവിയുടെ അംഗീകാര മുദ്ര ലഭിച്ചിരുന്നു. ഫീല്‍ഡ് മാര്‍ഷല്‍ കെ.എം.കരിയപ്പയാണ് നേപ്പാള്‍ സേനയുടെ ജനറല്‍ പദവി ഏറ്റു വാങ്ങിയ ആദ്യ ഇന്ത്യന്‍ സേന മേധാവി.

Read Original Article Here

Amazon Great Indian Sale

Leave a Reply