നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ റോഡ് പണി മുടക്കി

നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ റോഡ് പണി മുടക്കി

കൊച്ചി : നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ റോഡ് പണി മുടക്കിയതായി പരാതി.വടുതല മഹാത്മ ഗ്രന്ഥശാല റോഡിന്റെ പണിയുടെ ഭാഗമായി നടന്ന ടൈൽ വിരിക്കൽ ജോലിയാണ് സിഐടിയു തൊഴിലാളികൾ തടസ്സപ്പെടുത്തിയത്.

ലോഡ് ഇറക്കാൻ തൊഴിലാളികളുടെ ആവശ്യമില്ലെന്ന് കരാറുകാരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ പണം നൽകാതെ വാഹനം കൊണ്ടുപോകാനാകില്ലെന്ന് സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തി.ഇത് മൂന്നാം തവണയാണ് സിഐടിയു തൊഴിലാളികൾ കാരണം റോഡ് പണി മുടങ്ങുന്നത്.

പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Leave a Reply