പഞ്ച് ചെയ്ത് മുങ്ങുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പണികിട്ടും

പഞ്ച് ചെയ്ത് മുങ്ങുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പണികിട്ടും

Join Nation With Namo

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ പഞ്ച് ചെയ്ത് മുങ്ങുന്ന ഉദ്യോഗസ്ഥരെ സിസി ടിവി നോക്കി കണ്ടെത്തുമെന്ന് സര്‍ക്കുലര്‍. സീറ്റില്‍ ഇരിക്കാതെ കടന്നുകളയുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

വൈകി വരുന്ന ജീവനക്കാരെ പിടികൂടാനാണ് സെക്രട്ടറിയേറ്റില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ അതിരാവിലെ വന്ന് പഞ്ച് ചെയ്ത് കടന്ന് കളയുന്ന രീതിയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ പിന്‍തുടരുന്നത്.

പ്രഭാതസവാരിക്കിടെ പഞ്ച് ചെയ്ത് മടങ്ങുന്നവരും കൂട്ടത്തിലുണ്ട്. ഹാജരുണ്ടോയെന്ന ചോദ്യത്തിന് തെളിവായി പഞ്ചിങ് രേഖകള്‍ കാട്ടുകയാണ് പതിവ്. ഇത് പതിവായതോടെയാണ് നടപടി നേരിടേണ്ടിവരുമെന്ന് പ്രന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കിയത്.

രാവിലെ ഒമ്പത് മണിക്ക് മുമ്പ് ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്തി പുറത്തു പോകുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാരെ സിസി ടിവി മുഖാന്തിരം കണ്ടെത്തി അച്ചടക്കനടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

Read Original Article Here

Digital Signage

Leave a Reply