പമ്പയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

Amazon Great Indian Sale

പത്തനംതിട്ട : ശബരിമല പമ്പയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ആന്ധ്ര രങ്കറെഢി സെരി ലിങ്കപ്പള്ളി സുരഭി കോളനിയിൽ സിന്ദൂരി ജിതേന്ദ്രയുടെ മകൻ ഉന്നത്ത് കുമാർ (14) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. പമ്പ ഗവ. ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി എരുമേലി ഗവ. ആശുപത്രിയിൽ വച്ചു മരണം സ്ഥിരീകരിക്കുകയായിരുന്നു. തീർഥാടനം തുടങ്ങിയ ശേഷം പമ്പയിൽ രണ്ടാമത്തെ മുങ്ങിമരണമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

Amazon Great Indian Sale

Tagssabarimala pamba DROWNED AANDRA PRADESHRead Original Article Here

Amazon Great Indian Sale

Leave a Reply