പര്‍പ്പടകപുല്ല്

ചില ഔഷധപ്രയോഗങ്ങള്‍: സംസ്‌കൃതനാമം സൂചിപ്പിക്കുന്നതു പോലെ എല്ലാ ജ്വരങ്ങളെയും പ്രതിരോധിക്കാന്‍ ഈ ഔഷധം ഉപയോഗിക്കുന്നു. ഏതുതരം പനി ബാധിച്ചാലും ഫലപ്രദമായ ഔഷധമാണ് ഷഡംഗയൂഷം. പര്‍പ്പടകപ്പുല്ല്, ചന്ദനം, രാമച്ചം, മുത്തങ്ങ, ഇരുവേലി, ചുക്ക് എന്നീ ആറ് ഔഷധങ്ങളെടുത്ത് ഓരോന്നും പത്ത് ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്, 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത്, ദിവസം രണ്ടു നേരം സേവിച്ചാല്‍ പനി മാറി ഉന്മേഷം തിരിച്ചു കിട്ടും. വിശപ്പുണ്ടാകും. ഇതേ കഷായം സേവിച്ചാല്‍ മീസില്‍സ് (അഞ്ചാംപനി) ഭേദമാകും.

Join Nation With Namo

ഈ ആറ് ഔഷധങ്ങള്‍ നന്നായി ചതച്ച്, 200 മില്ലി വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവന്‍ സൂക്ഷിക്കുക. പിറ്റേന്നാള്‍ ഇത് പിഴിഞ്ഞ് 100 മില്ലി വീതം രണ്ട് നേരം കുടിക്കുക. ഔഷധം ചൂടാക്കാതെ, രാത്രി വെള്ളത്തിലിട്ട് പിറ്റേന്നാള്‍ പി

ഴിഞ്ഞെടുത്ത് ഉപയോഗിക്കുന്നതിനെ ശീതകഷായം എന്നു പറയുന്നു. ഇത് ദിവസവും നാലു മണിക്കൂര്‍ ഇടവിട്ട് കഴിക്കുന്നത് വസൂരി പോലുള്ള കഠിന ജ്വരത്തെ പ്രതിരോധിക്കും.

കാട്ടുപടവലം, വേപ്പിന്‍ തൊലി, കടുക് രോഹിണി, ചിറ്റമൃത്, ദേവതാരം, മുത്തങ്ങ,പര്‍പ്പടകപ്പുല്ല്, ചുക്ക്, കുരുമുളക്, തിപ്പലി, വേപ്പിന്‍ തൊലി, ആടലോടക വേര്, പു

ത്തരിച്ചുണ്ട വേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍, ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം, ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400 മില്ലിയായി വറ്റിച്ച്, 100 മില്ലി വീതം കല്‍ക്കണ്ടവും തേനും മേമ്പൊടി ചേര്‍ത്ത്, രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിച്ചാല്‍ ഏതു തരം പനിയും കഫക്കെട്ടും പൂര്‍ണമായും നാലു ദിവസം കൊണ്ട് മാറും. ഇക്കാര്യത്തില്‍ സംശയമില്ല.

പര്‍പ്പടകപ്പുല്ല്, കാട്ടുപടവലം, ആടലോടകം, പാണല്‍ എന്നിവ നാലുകിലോ വീതമെടുത്ത്, വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ് നാലു ലിറ്റര്‍ വീതം ഓരോന്നിന്റെയും നീര് പ്രത്യേകമായെടുത്ത് ഒരു ലിറ്റര്‍ എള്ളെണ്ണ, കല്‍ക്കത്തിന് പാണലിന്റെ വേരിന്മേല്‍ തൊലി, ചുക്ക്, കുരുമുളക്, തിപ്പലി, ഇരട്ടിമധുരം, കടുക് രോഹിണി, ഇലവര്‍ങത്തൊലി, പച്ചില, നാഗപ്പൂവ്, മുത്തങ്ങാക്കിഴങ്ങ്,. ജാതിക്ക, ജാതിപത്രി, പെരുംജീരകം, ചെങ്ങന്നൂര്‍ കിഴങ്ങ്, രാമച്ചം, തക്കോലം, വേപ്പിന്‍തൊലി ഇവ ഓരോന്നും പത്തുഗ്രാം വീതം അരച്ചുചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ കാച്ചിയെടുത്ത് തലയില്‍ തേച്ചാല്‍ ജലദോഷം, തുമ്മല്‍, തലവേദന, ചെവിയുടെ ബാലന്‍സ് തെറ്റുന്നതിനെ തുടര്‍ന്നുള്ള തലകറക്കം എന്നിവ മാറും.

Read Original Article Here

Digital Signage

Leave a Reply