പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റിന് പുതിയ സാരഥികള്‍

കുവൈറ്റ് സിറ്റി : പല്‍പക് കുവൈറ്റ് ഈ വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.എന്‍. കുമാറിനെ പ്രസിഡന്റായും, ജയപ്രകാശിനെ വൈസ് പ്രസിഡന്റായും, ഹരിദാസ് കണ്ടെത്തിനെ ജനറല്‍ സെക്രട്ടറിയായും, പ്രേംരാജിനെ ട്രഷററായും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി ഹരിമങ്കര, സുരേഷ് മാധവന്‍ എന്നിവരെയും ആര്‍ട്‌സ് സെക്രട്ടറിയായി സുനില്‍ രവി, സ്‌പോര്‍ട്‌സ് സെക്രട്ടറിയായി മധു നമ്പ്യാര്‍, ആഡിറ്റര്‍ ആയി പി.എം.മോഹന്‍, ജോയിന്റ് ജനറല്‍ സെക്രട്ടറിയായി വിനീത്, ജോയിന്റ് ട്രഷററായി അഭിലാഷിനെയും തെരഞ്ഞെടുത്തു. മംഗഫില്‍ വച്ച് നടന്ന പതിനൊന്നാമത് വാര്‍ഷിക പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രേംരാജ് 2018 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Join Nation With Namo

ShareTweet0 Shares പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply