പിറവം പള്ളിത്തര്‍ക്കം; കേസ് പരിഗണിക്കുന്നതില്‍ നിന്ന് പുതിയ ബെഞ്ചും പിന്മാറി

പിറവം പള്ളിത്തര്‍ക്കം; കേസ് പരിഗണിക്കുന്നതില്‍ നിന്ന് പുതിയ ബെഞ്ചും പിന്മാറി

Join Nation With Namo

കൊച്ചി: പിറവം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. പള്ളിത്തര്‍ക്ക കേസില്‍ ജ.വി.ചിദംബരേഷ് നേരത്തെ ഹാജരായതായി യാക്കോബായ വിഭാഗം ആരോപിച്ചിരുന്നു. യാക്കോബായ വിഭാഗത്തിന്റെ പരാതിയെ തുടര്‍ന്നാണ് പിന്മാറ്റം.

പിറവം പള്ളിക്കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലിസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരെത്തെ കേസ് പരിഗണിച്ച ബെഞ്ച് പിന്മാറിയതിനെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ വി.ചിദംബരേഷ്, നാരായണ പിഷാരടി എന്നിവര്‍ അടങ്ങിയ പുതിയ ഡിവിഷന്‍ ബെഞ്ചിന് കേസ് വിട്ടത്.

പൊതുസമൂഹവുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റു പ്രശ്‌നങ്ങളെപ്പോലെയല്ല പിറവം പള്ളിക്കേസെന്നും ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മലങ്കര സഭാ തര്‍ക്കം നിലനില്‍ക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് പ്രശ്‌നം വ്യാപിക്കുമെന്നും സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യാക്കോബായ വിഭാഗത്തില്‍ നിന്നും പൂര്‍ണമായും പള്ളികള്‍ വിട്ടുകിട്ടണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം.

Read Original Article Here

Digital Signage

Leave a Reply