പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; വെളിപ്പെടുത്തലുമായി എത്തിക്കല്‍ ഹാക്കര്‍

Amazon Great Indian Sale

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റിൽ സുരക്ഷാവീഴ്ചയുണ്ടെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകനും എത്തിക്കൽ ഹാക്കറുമായ എല്ലിയോട്ട് ആൽഡേഴ്സൻ. വെബ്സൈറ്റിൽ നുഴഞ്ഞു കയറിയ അജ്ഞാതൻ തന്റെ പേരടങ്ങുന്ന ടെക്സ്റ്റ് ഫയൽ അതിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും. അയാൾക്ക് ഇതിനോടകം മോദി വെബ്സൈറ്റിലെ മുഴുവൻ വിവരങ്ങളും കൈക്കലാക്കാൻ സാധിച്ചിട്ടുണ്ടെന്നും അൽഡേഴ്സൺ ട്വീറ്റ് ചെയ്തു. താനുമായി നേരിട്ട് ബന്ധപ്പെടണമെന്നും സുരക്ഷാപരിശോധന ആരംഭിക്കണമെന്നും അൽഡേഴ്സൻ പറഞ്ഞു. സൈബർ ലോകത്ത് പ്രസിദ്ധനായ എല്ലിയോട്ട് അൽഡേഴ്സണിന്റെ യഥാർഥ പേര് റോബർട്ട് ബാപ്റ്റിസ്റ്റ് എന്നാണ്. ആധാറിന്റെ സുരക്ഷാ വീഴ്ചകൾ നിരന്തരം ചോദ്യം ചെയ്തും സർക്കാർ വെബ്സൈറ്റുകളിലെ സുരക്ഷാ വീഴ്ചകൾ് കണ്ടെത്തിയും എത്തിക്കൽ ഹാക്കിങ് രംഗത്ത് എല്ലിയോട്ട് അൽഡേഴ്സൺ ശ്രദ്ധനേടിയിട്ടുണ്ട്. അതേസമയം അൽഡേഴ്സണിന്റെ ട്വീറ്റ് ശ്രദ്ധിച്ച നരേന്ദ്രമോദി വെബ്സൈറ്റ് ഡെവലപ്പർമാർ അദ്ദേഹവുമായി ഉടൻ തന്നെ ബന്ധപ്പെട്ടുവെന്നാണ് വിവരം. നരേന്ദ്രമോദി വെബ്സൈറ്റ് സംഘവുമായി ആശയവിനിമയം നടത്തിയെന്നും പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പിന്നീട് അൽഡേഴ്സൻ ട്വീറ്റ് ചെയ്തു. Hi @narendramodi, A security issue has been detected on your website. An anonymous source uploaded a txt file containing my name on your websites in realtime. He also have a full access to your database. You should contact me in private and start a security audit ASAP! Regards, pic.twitter.com/AuDupzRlrL — Elliot Alderson (@fs0c131y) January 14, 2019 മോദിവെസ്ബൈറ്റിൽ നുഴഞ്ഞുകയറിയത് താനല്ലെന്ന് വ്യക്തമാക്കുന്ന അൽഡേഴ്സൺ, അത് ചെയ്യാൻ മാത്രം താൻ മണ്ടനല്ലെന്നും പറഞ്ഞു. വെബ്സൈറ്റിൽ അൽഡേഴ്സന്റെ ട്വിറ്റർ നാമമാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്. അൽഡേഴ്സൺ നൽകുന്ന വിവരം അനുസരിച്ച് നരേന്ദ്ര മോദി.ഇൻ വെബ്സൈറ്റിലെ വിവരങ്ങൾ കയ്യടക്കാൻ അജ്ഞാതനായ ഹാക്കർക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ആയതിനാൽ തന്നെ പ്രധാനപ്പെട്ട പല വിവരങ്ങളും അതിൽ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് അൽഡേഴ്സൻ പറയുന്നു. Content Highlights:Narendra Modi website compromised claims French hackerRead Original Article Here

Amazon Great Indian Sale
Amazon Great Indian Sale

Leave a Reply