പ്രശസ്ത ചലചിത്ര-നാടക നടി സജിതാ മഠത്തിലിന്റെ പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി : പ്രശസ്ത സിനിമാ-നാടക നടി സജിതാ മഠത്തില്‍ രചിച്ച ‘അരങ്ങിലെ മത്സ്യഗന്ധികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു. എറണാകുളം വൈലോപ്പളി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരി പ്രിയ എ എസ് നടി റീമ കല്ലിങ്കലിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഗ്രീന്‍ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Join Nation With Namo

സജിതാ മഠത്തിലിന്റെ നാല്‍പ്പത്് വര്‍ഷത്തെ നാടകജീവിതത്തിന്റെ സ്മൃതിയാണ് കൃതി.
കോഴിക്കോട് സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫ. ജാനകി ശ്രീധരന്‍ പുസ്തകപരിചയം നടത്തി. നാടകപ്രവര്‍ത്തകരമായ ചന്ദ്രദാസന്‍, ഷൈലജ പി. അന്‍പു, ഗ്രീന്‍ ബുക്‌സ് ഡയറക്ടര്‍ സുഭാഷ് പൂങ്കാട്ട് എന്നിവരും പങ്കെടുത്തു. സജിതയുടെ ഓര്‍മയെഴുത്ത് വായിക്കുമ്പോള്‍ അവയെല്ലാം കണ്‍മുന്നില്‍ കാണുന്നതുപോലെ അനുഭവവേദ്യമാകുന്നുവെന്ന് പ്രിയ എ എസ് പറഞ്ഞു.

TagsKochi sajitha madathilRead Original Article Here

Digital Signage

Leave a Reply