പ്രാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനായ ഇമാമിനെതിരെ പോക്‌സോ കേസ്

പ്രാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനായ ഇമാമിനെതിരെ പോക്‌സോ കേസ്

Join Nation With Namo

തിരുവന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനായ ഇമാമിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. നെടുമങ്ങാട് തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസ്മിക്കെതിരെയാണ് വിതുര പോലീസ് കേസെടുത്തത്. പള്ളി കമ്മറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. പേപ്പാറ വന മേഖലയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. അല്‍ ഖാസ്മിയെ കൈയോടെ പിടികൂടുകയായിരുന്നു. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മൊഴി നന്‍കാന്‍ തയ്യാറായിരുന്നില്ല. പള്ളി കമ്മറ്റി പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനയായ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. പീഡന വാര്‍ത്ത പുറത്ത് വന്നതോടു കൂടി കൗണ്‍സിലില്‍ നിന്നും ഷെഫീക്ക് അല്‍ ഖാസ്മിയെ പുറത്താക്കിയിരുന്നു.

അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അല്‍ ഖാസ്മി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്.

Read Original Article Here

Digital Signage

Leave a Reply