പ്രായമായവരാണ് ഫെയ്‌സ്ബുക്കില്‍ എറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകള്‍ പരത്തുന്നത്- പഠനം

Amazon Great Indian Sale

യുവതലമുറയേക്കാൾ പ്രായമായവരാണ് ഫെയ്സ്ബുക്കിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പഠനം. സയൻസ് അഡ്വാൻസസ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഇങ്ങനെ ഒരു നിരീക്ഷണം. പ്രായമായവർ വ്യാജവാർത്തകൾ പ്രചരിപ്പിക്കാനുള്ള സാധ്യത യുവാക്കളേക്കാൾ നാലിരട്ടിയാണെന്ന് പഠനം പറയുന്നു. വ്യാജവാർത്ത ഡൊമൈനുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ 18 വയസിനും 29 വയസിനും ഇടയിൽ പ്രായമുള്ളവരേക്കാൾ കൂടുതൽ 65 വയസിന് മുകളിൽ പ്രായമുള്ളവർ പ്രചരിപ്പിച്ചിട്ടുണ്ട്. എങ്കിലും വ്യാജവാർത്താ ലിങ്കുകൾ പങ്കുവെക്കുന്നത് അപൂർവമായൊരു പ്രവൃത്തിയാണെന്നും ഗവേഷകർ വിലയിരുത്തുന്നു. പ്രായപൂർത്തിയായ 1750അമേരിക്കക്കാരുടെ ഫെയ്സ്ബുക്ക് ഹിസ്റ്ററിയാണ് ന്യൂയോർക്ക് സർവകലാശാലയിലേയും പ്രിൻസ്ടൺ സർവകലാശാലയിലേയും ഗവേഷകർ പരിശോധിച്ചത്. ഉപയോക്താക്കൾ പങ്കുവെച്ച വ്യാജവാർത്താ ലിങ്കുകളും ഗവേഷകർ പരിശോധിച്ചു. ഇതിൽ നിന്നും 2016 ൽ ഭൂരിഭാഗം ഉപയോക്താക്കളും വ്യാജ വാർത്താ ഡൊമൈനുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടില്ല എന്ന് ഗവേഷകർ നിരീക്ഷിച്ചു. 8.5 ശതമാനം പേർ മാത്രമാണ് വ്യാജ വാർത്താ ഡൊമൈനുകളിലേക്കുള്ള ഒരു ലിങ്ക് എങ്കിലും പങ്കുവെച്ചത്. 21 വ്യാജവാർത്താ ഡൊമൈനുകളും ഗവേഷകർ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ വെബ്സൈറ്റുകളിൽ നിന്നും കൂടുതൽ ആളുകളും പങ്കുവെച്ചത് ട്രംപ് അനുകൂല വാർത്തകളാണെന്നും 2016 ൽ പങ്കുവെക്കപ്പെട്ട വ്യാജവാർത്തകളിൽ ഭൂരിഭാഗവും ട്രംപ് അനുകൂലമാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. റിപ്പബ്ലിക്കൻ അനുകൂലികളായ 18 ശതമാനം ഉപയോക്താക്കൾ വ്യാജവെബ്സൈറ്റിൽ നിന്നുള്ള ഒരു ലിങ്ക് എങ്കിലും പങ്കുവെച്ചിട്ടുള്ളവരാണ്. എന്നാൽ ഡെമോക്രാറ്റ്സ് നാല് ശതമാനത്തിൽ താഴെയാണ് വ്യാജവാർത്തകൾ പങ്കുവെച്ചത്. ഇന്റർനെറ്റ് ഉപയോഗത്തിലേക്ക് വൈകി വന്ന 65 വയസിന് മുകളിലുള്ളവരാണ് കൂടുതൽ വ്യാജവാർത്താ ലിങ്കുകൾ പങ്കുവെക്കുന്നത്. ഓൺലൈൻ വഴി കണ്ടെത്തുന്ന വാർത്തകളുടെ വിശ്വാസ്യത കണ്ടെത്താനും അതിനെ ആശ്രയിക്കാനും ആവശ്യമായ ഡിജിറ്റൽ മാധ്യമ സാക്ഷരത ആർജിച്ചിട്ടില്ലാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമാവുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. ഈ ഡിജിറ്റൽ വിദ്യാഭ്യാസമില്ലായ്മ മൂലം ഓൺലൈൻ ഉള്ളടക്കങ്ങൾ അവർ വിശ്വാസത്തിലെടുക്കുന്നു. ഈ നിരീക്ഷണം ശരിയാണെങ്കിൽ ഇത് കൂടുതൽ ഗുരുതരമാവുമെന്നും കാരണം അമേരിക്കയിൽ പ്രായമായ നിരവധിയാളുകൾ സോഷ്യൽ മീഡിയയിലേക്ക് കടന്നുവരികയാണെന്നും പഠനം പറയുന്നു. അതേസമയം ഓർമ്മക്കുറവും ഇതിനൊരു കാരണമാണെന്ന് ഗവേഷകർ പറയുന്നുണ്ട്. സത്യമെന്ന തോന്നലിനെ മറികടക്കാനാവശ്യമായ ഓർമകൾ ഇവർക്കിടയിൽ ദുർബലമാന്നുവെന്നും നിരീക്ഷണമായി ഗവേഷകർ കുറിക്കുന്നു. Content Highlights:Older people more likely to share fake news on facebookRead Original Article Here

Amazon Great Indian Sale
Amazon Great Indian Sale

Leave a Reply