ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ഹോസ്റ്റലിന്‍റെ ശുചിമുറിയില്‍ പ്രസവിച്ചു

Amazon Great Indian Sale

ഭുവനേശ്വര്‍: ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ഹോസ്റ്റലിന്‍റെ ശുചിമുറിയില്‍ പ്രസവിച്ചു. ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രെെബല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. കുട്ടി ബലാത്സംഗത്തിനിരയായതായി പൊലീസ് സ്ഥിരീകരിച്ചു. ബലാത്സംഗത്തിനിരയാക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.

Amazon Great Indian Sale

സ്കൂള്‍ അധികൃതര്‍ സംഭവം മറച്ച് പിടിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ അവസരത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുമ്ബാണ് കുട്ടി ബലാത്സംഗത്തിന് ഇരയായത്. ഭയം മൂലം കൂട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല.

പെണ്‍കുട്ടിയുടെയും കുഞ്ഞിന്‍റെയും നില സുരക്ഷിതമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും കന്ദാമല്‍ പൊലീസ് സൂപ്രണ്ട് പ്രതീക് സിംഗ് പറഞ്ഞു. ഹോസ്റ്റല്‍ ജോലിക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്കൂള്‍ ഹെഡ്മിസ്ട്രസിനെ ചോദ്യം ചെയ്ത് വരികയാണ്.

TagsArrested raped Girl StudentRead Original Article Here

Amazon Great Indian Sale

Leave a Reply