ബാറ്റ്സ്മാൻ അടിച്ച പന്ത് തലയിലിടിച്ചു; അശോക് ഡിൻഡയ്ക്ക് പരിക്ക്

കൊൽക്കത്ത: ബാറ്റ്സ്മാൻ അടിച്ച പന്ത് തലയിലിടിച്ച് മുൻ ഇന്ത്യൻ പേസർ അശോക് ഡിൻഡയ്ക്ക് പരിക്ക്. ബംഗാളിൽ നടന്ന പരിശീലന മത്സരത്തിനിടയിലായിരുന്നു അപകടം. വിവേക് സിംഗ് അടിച്ച് സ്ട്രെയിറ്റ് ഡ്രൈവ് ഡിൻഡയുടെ നെറ്റിയിലിടിക്കുകയായിരുന്നു.

Join Nation With Namo

അടികൊണ്ടയുടനെ നിലത്ത് വീണ ഡിൻഡ രണ്ട് മിനുറ്റോളം ഗ്രൗണ്ടിൽ കിടന്നു. തുടർന്ന് എറിഞ്ഞ് കൊണ്ടിരുന്ന ഓവർ പൂർത്തിയാക്കിയതിന്‌ ശേഷം അദ്ദേഹം മൈതാനം വിടുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

pic.twitter.com/L8TexJLMrL

— Abhishek kumar (@stepwithabhi) February 11, 2019

ഫെബ്രുവരി 22 ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ഡിൻഡയ്ക്ക് പരിക്കേറ്റത്. ഇന്ത്യക്ക് വേണ്ടി 19 ഏകദിനങ്ങളും 9 ട്വന്റി20 മത്സരവും കളിച്ച താരമാണ് ഡിൻഡ.

Share67Tweet67 SharesRead Original Article Here

Digital Signage

Leave a Reply